
ഹോട്ട് യോഗ
ഹോട്ട് യോഗ എന്നൊരിനം യോഗാരീതിയുണ്ട്. കരീന കപൂര്‍ അവലംബിയ്ക്കുന്ന ഒന്ന്. ചൂടായ വായുവുള്ള മുറിയില്‍ യോഗ ചെയ്യുന്ന രീതിയാണിത്.
ഓടാം
കൂടുതല്‍ കൊഴുപ്പു വേഗത്തില്‍ കത്തിച്ചു കളയാനുള്ളൊരു മാര്‍ഗമാണ് ഓടുന്നത്. ട്രെഡ് മില്ലിലോ അല്ലെങ്കില്‍ സാധാരണ രീതിയിലോ ഓടാം. സീറോ സൈസ് നേടുന്നതിനുള്ളൊരു വ്യായാമമുറയാണിത്.
സ്‌ക്വാട്‌സ്
സീറോ സൈസ് ലഭിയ്ക്കണമെങ്കില്‍ തുടകളിലേയും വയറിലേയും കൊഴുപ്പു കുറയ്ക്കണം. ഇതിനുള്ളൊരു വഴിയാണ് സ്‌ക്വാട്‌സ്. ഇവ താരതമ്യേന ചെയ്യാന്‍ ബുദ്ധിമുട്ടുള്ളൊരു വ്യായാമരീതിയുമാണ്.
പവര്‍ യോഗ
പവര്‍ യോഗ സീറോ സൈസ് ലഭിയ്ക്കാനുള്ള മറ്റൊരു വഴിയാണ്. ഇതിലുള്ള യോഗാപോസുകള്‍ താരതമ്യേന ബുദ്ധിമുട്ടേറിയതാണ്. വിവിധതരം യോഗാസനമുറകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.
പൈലേറ്റ്‌സ്
പൈലേറ്റ്‌സ് മസിലുകളെ ശക്തിപ്പെടുത്തുകയും ശരീരത്തിന് വഴക്കം നല്‍കുകയും ചെയ്യുന്ന ഒരു വ്യായാമരീതിയാണ്. സീറോ സൈസ് വ്യായാമത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്ന്.
ക്രഞ്ചസ്
സീറോസൈസിന് വയറ്റില്‍ ഒരല്‍പം പോലും കൊഴുപ്പുണ്ടാകാന്‍ പാടില്ല. ഇതിനു പറ്റിയ വ്യായാമമാര്‍ഗമാണ് ക്രഞ്ചസ്. ദിവസവും 50-100 ക്രഞ്ചസ് വരെ ചെയ്യുക.
കൈകള്‍ക്കുമുള്ള വ്യായാമങ്ങള്‍
സീറോ സൈസില്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും കൊഴുപ്പ് ഒരുപോലെ നഷ്ടപ്പെടുക തന്നെ വേണം. കൈകളിലേയും കൊഴുപ്പു നഷ്ടപ്പെടണം. കാലുകള്‍ക്കും ഒപ്പം കൈകള്‍ക്കുമുള്ള വ്യായാമങ്ങള്‍ ചെയ്യുകയും വേണം.
സൈക്കിള്‍ ചവിട്ടുന്നത്
വയറ്റിലേയും കൈകളിലേയും കൊഴുപ്പു കളയാനുള്ള ഒരു വഴിയാണ് സൈക്കിള്‍
ചവിട്ടുന്നത്. തടി കുറയ്ക്കാന്‍ എളുപ്പം സാധിയ്ക്കുന്ന ഒരു
വ്യായാമരീതിയാണിത്.
സുംബ ഡാന്‍സ്
സുംബ ഡാന്‍സ് എന്ന ഒരിനം നൃത്തരൂപമുണ്ട്. ശരീരത്തിലെ കൊഴുപ്പു പെട്ടെന്ന് കത്തിച്ചു കളയാന്‍ സഹായിക്കുന്ന നൃത്തരൂപമാണിത്. ഇതിലെ പ്രത്യേക തരം സ്റ്റെപ്പുകള്‍ ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നതോടൊപ്പം ശരീരത്തിന് വഴക്കം നല്‍കുകയും ചെയ്യും.
Post a Comment