പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മലബന്ധം. വയറിന് അസ്വസ്ഥതയും ശരീരത്തിന് ആകെ സുഖക്കുറവും തോന്നിപ്പിയ്ക്കുന്ന ഈ പ്രശ്‌നത്തിന് പുറകില്‍ പല കാരണങ്ങളുമുണ്ടാകാം. കാരണങ്ങള്‍ പലതെങ്കിലും പ്രധാനമായും ഭക്ഷണശീലങ്ങളാണ് മലബന്ധത്തിന് പ്രധാന കാരണമാകാറ്. വറുത്ത ഭക്ഷണങ്ങള്‍, ശരീരത്തിലുണ്ടാകുന്ന വെള്ളത്തിന്റെ കുറവ് എന്നിവ പലപ്പോഴും മലബന്ധത്തിന് ഇട വരുത്താറുണ്ട്. ഭക്ഷണങ്ങള്‍ മലബന്ധത്തിന് കാരണമാകുമ്പോഴും ചില ഭക്ഷണങ്ങള്‍ സ്വാഭാവികമായ ശോധനയ്ക്കു സഹായിക്കുകയും ചെയ്യും.

കറ്റാര്‍വാഴ

രാവിലെ വെറുംവയറ്റില്‍ കറ്റാര്‍വാഴയുടെ ജ്യൂസ് കുടിയ്ക്കുന്നത് മലബന്ധത്തിനുള്ള മറ്റൊരു പോംവഴിയാണ്.

ക്യാബേജ്‌

ക്യാബേജും മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് വേവിച്ചോ സാലഡിലിട്ടോ കഴിയ്ക്കാം.

പഴം
പഴം മലബന്ധത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് വയറ്റിലെ ബാക്ടീരിയകളെ കൊന്നൊടുക്കുകയും ചെയ്യുന്നു.

ജീരകവെള്ളം
രാവിലെ വെറുംവയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നതും മലബന്ധത്തിനുള്ളൊരു സ്വാഭാവിക പരിഹാരമാണ്.  

ബീറ്റ്‌റൂട്ട്
ബീറ്റ്‌റൂട്ട് മലബന്ധത്തിനുള്ളൊരു സ്വാഭാവിക പരിഹാരമാണ്. ഇതിന്റെ ജ്യൂസ് കുടിയ്ക്കുകയോ പച്ചയ്‌ക്കോ വേവിച്ചോ കഴിയ്ക്കുകയോ ആവാം. ബീറ്റ്‌റൂട്ടിലെ എന്‍സൈമാണ് മലബന്ധത്തിനുള്ള പരിഹാരമാകുന്നത്.

ആപ്പിള്‍
ആപ്പിളിലെ നാരുകളും മലബന്ധതിനുള്ള മറ്റൊരു പരിഹാരമാണ്.

ആവണക്കെണ്ണ
മലബന്ധത്തിന് ആവണക്കെണ്ണയും നല്ലൊരു പരിഹാരമാണ്. ഇത് അല്‍പം ചൂടുവെള്ളത്തില്‍ കലര്‍ത്തി കുടിയ്ക്കാം.

സിട്രസ്
സിട്രസ് ഫലവര്‍ഗങ്ങളും മലബന്ധത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇവയിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഇവ ശരീരത്തിന് ഊര്‍ജം നല്‍കുകകയും ചെയ്യുന്നു.

ഫഌക്‌സ് സീഡുകള്‍
ഫഌക്‌സ് സീഡുകള്‍ മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. രാത്രി മുഴുവന്‍ ഇവ വെള്ളത്തിലിട്ടു കുതിര്‍ത്തി വേവിച്ചു കഴിയ്ക്കാം. അല്ലെങ്കില്‍ ഇവ വെള്ളത്തിലിട്ടു കുതിര്‍ത്തി അല്‍പം പച്ചയ്ക്കു കഴിയ്ക്കുന്നതും നല്ലതാണ്.

Post a Comment

 
Top