വ്യായാമങ്ങളില്‍ പെട്ട ഒന്നാണ് ഓടുന്നതും. നടക്കുന്നതും ഓടുന്നതുമെല്ലാം ഒരേ വിഭാഗത്തില്‍ പെട്ട വ്യായാമപ്രക്രിയകളുമാണ്. ചിലപ്പോള്‍ വെറുമൊരു വ്യായാമത്തിന്റെ ഭാഗമായായിരിക്കും ആളുകള്‍ ഓടുക. എന്നാല്‍ ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ പലതാണ്. ഓടുന്നത് ഏതൊക്കെ വിധത്തില്‍ ആരോഗ്യത്തെ സഹായിക്കുമെന്നു കാണൂ. ഓടുന്നത് കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി തടിയും കുറയും. ഓടുമ്പോള്‍ അപചയപ്രക്രിയ ശക്തിപ്പെടുന്നതാണ് ഇതിന് കാരണം. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ചെയ്യാവുന്ന ഒരു കാര്യമാണിത്.
ഓടുന്നത് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും. ഓടുന്ന സമയത്തെങ്കിലും മറ്റു കാര്യങ്ങള്‍ ആലോചിക്കില്ല. മാത്രമല്ല, ഇത് ഹോര്‍മോണ്‍ നിയന്ത്രിച്ച് സ്‌ട്രെസ്,ടെന്‍ഷന്‍ പോലുള്ള കാര്യങ്ങള്‍ ഒഴിവാക്കുകയും ചെയ്യും. ബുദ്ധിയും ഏകാഗ്രതയും വര്‍ദ്ധിപ്പിക്കാനും ഓട്ടം സഹായിക്കും. ഓടുന്നതു വഴി ഒരു പ്രത്യേക കാര്യത്തിലേക്ക് ഏകാഗ്രതയോടെ മനസിനെ കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും ഓട്ടം സഹായിക്കും. ഇതുവഴി ശരീരത്തിന് കൂടുതല്‍ ശക്തി ലഭിക്കും. ഉറപ്പു ലഭിയ്ക്കും.

മസിലുകളുടെ ശക്തിയ്ക്ക്, പ്രത്യേകിച്ച് കാല്‍മസിലുകളുടെ ഉറപ്പിന് സഹായിക്കുന്ന ഒരു മാര്‍ഗം കൂടിയാണ് ഓടുകയെന്നത്. കാലുകളില്‍ അനാവശ്യമായി വന്നുചേരുന്ന കൊഴുപ്പൊഴിവാക്കാനും ഇത് സഹായിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓട്ടം സഹായിക്കും. കോള്‍ഡ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണിത്. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക എന്നൊരു ഗുണം കൂടി ഓടുന്നതു കൊണ്ടുണ്ട്. ഓടുന്നതു വഴി നാം പോലുമറിയാതെ നമ്മുടെ ആത്മവിശ്വാസവും ലക്ഷ്യബോധവും വര്‍ദ്ധിക്കും. എല്ലാ പ്രവൃത്തികളേയും ഇത് സ്വാധീനിക്കും. ബിപി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ളൊരു പ്രതിരോധമാര്‍ഗം കൂടിയാണ് ഓടുന്നത്. മരുന്നുകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു വ്യായാമം. ഉത്കണ്ഠ പലരേയും ബാധിക്കുന്ന ഒന്നാണ്. ഓടുന്നത് ഉത്കണ്ഠ കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഹോര്‍മോണ്‍ നിയന്ത്രണത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

ഓടുന്നത് എന്‍ഡോര്‍ഫിന്‍ എന്നൊരു ഹോര്‍മോണിന്റെ ഉല്‍പാദനത്തിനു സഹായിക്കുന്നു. സന്തോഷം നല്‍കാന്‍ സാധിക്കുന്ന ഒരു ഹോര്‍മോണാണിത്. ഓടുന്നതു വഴി കൂടുതല്‍ സന്തോഷിക്കാന്‍ സാധിക്കുമെന്നു ചുരുക്കം.
ശരീരത്തിന് ഊര്‍ജം നല്‍കാനും ഓട്ടം സഹായിക്കും. ഓടുന്നത് നല്ലൊരു വ്യായാമമായതിനാല്‍ ഊര്‍ജം ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടും. ഏതു വ്യായാമവും ഊര്‍ജോല്‍പാദനത്തിന് സഹായിക്കും. ദിവസവും 20 മിനിറ്റു വീതം ഓടുന്നത് ചെറുപ്പം നില നിര്‍ത്താനും സഹായിക്കും. ഓടുമ്പോള്‍ വിയര്‍പ്പിലൂടെ ശരീരത്തില്‍ നിന്നും വിഷാംശം നഷ്ടപ്പെടും. ചര്‍മം തിളങ്ങുകയും ചെയ്യും.

Post a Comment

  1. Titanium-Arts - Tithlon International | Tithlon International | Tithlon International
    Tithlon International | Tithlon International | titanium dive knife Tithlon International | Tithlon International | Tithlon babyliss pro titanium International | Tithlon tube supplier International | titanium eyeglass frames Tithlon International | Tithlon International | is titanium a conductor Tithlon International

    ReplyDelete

 
Top