സ്റ്റാമിനയെന്നു പറഞ്ഞാല്‍ എല്ലാവരുടേയും മനസില്‍ വരുന്ന ചിത്രം സല്‍മാന്‍ ഖാനും ഹൃത്വിക് റോഷനുമെല്ലാമായിരിക്കും. ഇതുപോലെത്തന്നെ സ്റ്റാമിന നല്‍കുന്ന ഭക്ഷണങ്ങളില്‍ ഇറച്ചിയ്ക്കും മീനുമെല്ലാമായിരിക്കും മുഖ്യസ്ഥാനവും. സ്റ്റാമിന നല്‍കുവാന്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കും സാധിയ്ക്കും. സ്റ്റാമിന നല്‍കാന്‍ സഹായിക്കുന്ന ചില വെജിറ്റേറിയന്‍ ഭക്ഷണങ്ങളെക്കുറിച്ചറിയൂ. ആരോഗ്യമുള്ള ശരീരത്തിനും ആരോഗ്യകരമായ ലൈംഗികതയ്ക്കും സ്റ്റാമിന വളരെ പ്രധാനമാണ്. ഇത്തരം ചില ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ
 
പഴം സ്റ്റാമിന നല്‍കുന്ന ഭക്ഷണങ്ങളില്‍ ഒന്നാം സ്ഥാനത്തു വരുന്ന ഒന്നാണ്. ഇതില്‍ നാരുകള്‍, സിംപിള്‍ ഫ്രക്ടോസ് എന്നിവയടങ്ങിയിട്ടുണ്ട്. ശരീരത്തിന് സ്റ്റാമിനയ്‌ക്കൊപ്പം ശരീരത്തിന് ഊര്‍ജം നല്‍കാനും ഇതു സഹായിക്കും.
 
പീനട്ട് ബട്ടര്‍ ശരീരത്തിന് ഊര്‍ജവും സ്റ്റാമിനയും നല്‍കുന്ന മറ്റൊന്നാണ്. ഇത് ഹൃദയത്തെ സംരക്ഷിക്കുന്നതിനും വേദനകളില്‍ നിന്നും മോചനം നല്‍കുന്നതിനും നല്ലതു തന്നെ.
 
തളര്‍ച്ച മാറ്റാന്‍ ബീറ്റ്‌റൂട്ട് ജ്യൂസും വളരെ നല്ലതു തന്നെ. ഇതില്‍ വൈറ്റമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ശരീരപ്രക്രിയകള്‍ നല്ല രീതിയില്‍ നടന്നാല്‍ മാത്രമേ ഊര്‍ജവും സ്റ്റാമിനയും ലഭിക്കുകയുള്ളൂ. ഇതിന് വെള്ളം കുടിയ്‌ക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ്.
 
മുന്തിരിയിലെ റെസ്‌വെരാറ്റോള്‍ എന്ന ഘടകം ശരീരത്തിന് സ്റ്റാമിന നല്‍കുവാന്‍ ഏറെ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന സ്വാഭാവിക മധുരം ഊര്‍ജനിര്‍മാണത്തിനും ശരീരം ഉപയോഗിക്കും.

കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിരിക്കുന്ന ഓട്‌സും ശരീരത്തിന് ഊര്‍ജവും സ്റ്റാമിനയും നല്‍കാന്‍ സഹായിക്കും.

പെട്ടെന്ന് ശരീരത്തിന് ഉന്മേഷം നല്‍കാന്‍ കാപ്പി സഹായിക്കും. ഇതിലെ കഫീനാണ് ഈ ഗുണം നല്‍കുന്നത്. എന്നാല്‍ അമിതമായ കാപ്പി ആരോഗ്യത്തിന ഹാനികരമാണ്.

ബീന്‍സില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് ഓക്‌സിജന്‍ വഹിച്ചു കൊണ്ടുപോകാന്‍ സഹായിക്കും. സ്റ്റാമിനയും ഊര്‍ജവും ശരീരത്തിന് ലഭിക്കാനും ഇത് സഹായിക്കും.

ചോളത്തില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ഊര്‍ജമായി മാറ്റപ്പെടുന്നു. ശരീരത്തിന് സ്റ്റാമിന നല്‍കുന്നു.

പച്ച നിറത്തിലുള്ള പച്ചക്കറികളില്‍ വൈറ്റമിന്‍ സി, നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി ഊര്‍ജവും സ്റ്റാമിനയും നല്‍കാന്‍ സഹായകവുമാണ്.

ദിവസവും രാവിലെ ഓറഞ്ച്, ചെറുനാരങ്ങാ ജ്യൂസ് കുടിച്ചു നോക്കൂ. ദിവസം മുഴുവന്‍ ഊര്‍ജം ലഭിക്കാന്‍ ഇത് നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സിയാണ് ഈ ഗുണം നല്‍കുന്നത്.

തവിടു കളയാത്ത അരിയും ശരീരത്തിന് സ്റ്റാമിന നല്‍കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ്.

ആപ്പിളില്‍ ധാരാളം അയേണ്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തും. ശരീരത്തിന് സ്റ്റാമിന ലഭിയ്ക്കും.
 
ഗ്രീന്‍ ടീയും തളര്‍ച്ചയും ക്ഷീണവും മാറ്റാനും ശരീരത്തിന് ഊര്‍ജം നല്‍കാനും നല്ലതാണ്. ഇത് ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കുന്നു.
 
ശരീരത്തിന് സ്റ്റാമിന നല്‍കുന്നതില്‍ ബദാമിന് ഒന്നാം സ്ഥാനമാണുള്ളത്. ഇതില്‍ വൈറ്റമിന്‍ ഇ, ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ലൈംഗികത വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ നല്ലൊന്നാ്ന്തരം ഭക്ഷണമാണിത്.

സോയാബീന്‍ ശരീരത്തിന് സ്റ്റാമിന നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മറ്റൊരു ഭക്ഷണമാണ്.

മാക എന്നൊരു വേരുണ്ട്. ഇത് സെക്‌സ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും ശരീരത്തിന് സ്റ്റാമിന നല്‍കുന്നതിനും സഹായിക്കുന്ന ഒന്നാണ്. പെറുവിലാണ് ഇതുണ്ടാകുന്നത്. 
 
ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനുള്ള മരുന്നുകളില്‍ ഇത് ഉപയോഗിക്കാറുണ്ട്.
ശരീരത്തിന് സ്റ്റാമിന നല്‍കുന്നതില്‍ ഡ്രൈ ഫ്രൂട്‌സിന് മുഖ്യ പങ്കുണ്ട്.

മത്തങ്ങയുടെ കുരുവും ശരീരത്തിന് സ്റ്റാമിന നല്‍കുന്നതില്‍ മുഖ്യ പങ്കു വഹിയ്ക്കുന്ന ഒന്നാണ്.

ചോളത്തില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തില്‍ ഊര്‍ജമായി മാറ്റപ്പെടുന്നു. ശരീരത്തിന് സ്റ്റാമിന നല്‍കുന്നു.

Post a Comment

 
Top