ഐറ്റം ഡാന്‍സുകള്‍ ഇപ്പോള്‍ സിനിമകളുടെ മുഖ്യ ആകര്‍ഷമായി മാറിയിട്ടുണ്ട്. ഈ ഒരു സീനില്‍ മാത്രം മുഖം കാണിച്ച് പ്രശസ്തി നേടുന്നവരും കുറവല്ല. ഐറ്റം ഡാന്‍സ് ചെയ്യുന്നവരെ കാണുമ്പോള്‍ എങ്ങനെ ശരീരം ഈ രീതിയില്‍ സൂക്ഷിക്കുന്നുവെന്ന് പലര്‍ക്കും അതിശയം തോന്നിയിട്ടുണ്ടാകാം. പട്ടിണി കിടന്നും ഭക്ഷണം ഉപേക്ഷിച്ചും ഒന്നുമല്ല ഇത്തരത്തിലൊരു ശരീരം ഇവര്‍ സ്വന്തമാക്കുന്നത്. ഐറ്റം ഡാന്‍സുകാര്‍ മെലിഞ്ഞിരിക്കും. എന്നാല്‍ ഇവരുടെ ശരീരം വളരെ ഫിറ്റായിരിക്കുകയും ചെയ്യും. ഇതിന് പല വിദ്യകളുമുണ്ട്. ഇത് നിങ്ങള്‍ക്കും ചെയ്യാവുന്നതേയുള്ളൂ. ട്രെഡ് മില്ലിലോ മറ്റോ നടക്കണമെന്നില്ല, ദിവസം ചെയ്യുന്ന സാധാരണ വ്യായാമങ്ങള്‍ ചെയ്യുക. ജോഗിംഗ് ചെയ്യുന്നതു തന്നെ നല്ല രീതിയിലുള്ള ഒരു വ്യായാമമാണ്. ബട്ടര്‍ ഫ്‌ളൈ ലിഫ്റ്റ്‌സ് മാറിടങ്ങള്‍ക്ക് വലിപ്പമുണ്ടാകാന്‍ ഐറ്റം ഡാന്‍സുകാര്‍ സാധാരണ ചെയ്യുന്ന ഒന്നാണ്. നിലത്തോ ബഞ്ചിലോ മലര്‍ന്നു കിടക്കുക. ഇരു കയ്യിലും ഡംബെല്‍സ് എടുത്ത് മുകളിലേക്ക് ഉയര്‍ത്തുക. പിന്നീടിത് താഴ്ത്തി ഇരുകൈകളും ഇരുവശത്തേയ്ക്കും മടക്കി നെഞ്ചിനോട് ചേര്‍ത്തു വയ്ക്കണം. ഹൂപ്്‌ല റിംഗ് എന്നൊരു റിംഗ് ലഭിയ്ക്കും. അരഭാഗത്തിന്റെ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണിത്. ഇത് വയറ്റിനും നടുവിലിട്ട് പ്രാക്ടീസ് ചെയ്യുന്നത് നല്ലതാണ്. ഇതിന് പകരം ഇരുഭാഗത്തേക്കും അരയിളക്കി ചെയ്യുന്ന വ്യായാമം ചെയ്താലും മതി. ഐറ്റം ഡാന്‍സുകാരുടെ ശരീരത്തെ മനോഹരമാക്കുന്നതില്‍ ഒതുങ്ങിയ അരക്കെട്ടിന് ഒരു പ്രധാന സ്ഥാനമുണ്ട്. നിതംബഭംഗിയും പ്രധാനം തന്നെ. ഇതിന് വേണ്ടി ചെയ്യാവുന്ന ഒരു പ്രധാന വ്യായാമമുണ്ട്. ഉയരത്തിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്യുക. ഉയരത്തിലുള്ള ഒരു സ്റ്റെപിലേക്കു കയറുക. പിന്നീട് ഇവിടെ നിന്നും തിരിച്ചിറങ്ങുക. നിതംബഭംഗിയ്ക്കുള്ള ഒരു പ്രധാന വ്യായാമമാണിത്. കാലുകള്‍ക്കുള്ള വ്യായാമവും വളരെ പ്രധാനമാണ്. ശരീരത്തിന്റെ കീഴ്ഭാഗത്തേയ്ക്കുള്ള തടി നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. നിലത്തു മലര്‍ന്നു കിടക്കുക. ഒരു കാല്‍ മുകളിലേക്കുയര്‍ത്തുക. പിന്നീട് താഴേയ്ക്ക് കൊണ്ടുവന്ന നിവര്‍ത്തി വയ്ക്കുക. ഇരുകാലുകള്‍ക്കും ഈ വ്യായാമം ചെയ്യണം. ശരീരത്തിന് ഷേപ്പു നല്‍കുവാന്‍ ഡാന്‍സ് അഭ്യസിയ്ക്കുന്നതും നല്ലതാണ്. ഏതുതരം ഡാന്‍സാണെങ്കിലും ശരീരത്തിന് വഴക്കവും ആകൃതിയും ലഭിയ്ക്കും.


Post a Comment

 
Top