ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഒരിക്കല്‍ പോലും അനുഭവിക്കാത്തവരുണ്ടാകില്ല. ഇത് വയറുവേദന, വയര്‍ വീര്‍ക്കുക, ഏമ്പക്കം തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ഗ്യാസിന്റെ മുഖ്യകാരണം ഭക്ഷണങ്ങള്‍ തന്നെയാണ്. ഗ്യാസുണ്ടാക്കുന്ന പലവിധ ഭക്ഷണങ്ങളുമുണ്ട്. ഇവയില്‍ പലതും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കുന്നവ തന്നെ. വ്യായാമക്കുറവും ഗ്യാസിനുള്ള വേറൊരു കാരണമാണ്. ഒരു സ്ഥലത്തു തന്നെ ഏറെ നേരം ഇരിക്കുന്നതും ഗ്യാസിനുള്ള ഒരു കാരണമാണ്. ഗ്യാസ് കുറയ്ക്കാന്‍ പല വഴികളുമുണ്ട്. ഇവയെക്കുറിച്ച് അറിയൂ.


ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുകയെന്നത് ഗ്യാസ് ഒഴിവാക്കാനുള്ള ഒരു വഴിയാണ്. നല്ലപോലെ ചവച്ചരക്കാതെ ഭക്ഷണം വിഴുങ്ങുമ്പോള്‍ ഗ്യാസ് പ്രശ്‌നമുണ്ടാകും. ഭക്ഷണം ദഹിക്കാന്‍ ബുദ്ധിമുട്ടാവുന്നതാണ് ഇതിന് കാരണം. ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിയ്ക്കുക.
ഗ്യാസിന്റെ മുഖ്യകാരണം ഭക്ഷണങ്ങള്‍ തന്നെയാണ്. ഗ്യാസുണ്ടാക്കുന്ന പലവിധ ഭക്ഷണങ്ങളുമുണ്ട്. ഇവയില്‍ പലതും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഗ്യാസ് പ്രശ്‌നങ്ങളുണ്ടാക്കുന്നവ തന്നെ.


സോഡ, ജ്യൂസ് തുടങ്ങിയവയും ഗ്യാസ് പ്രശ്‌നമുണ്ടാക്കും. സോഡയിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഫ്രൂട്ട് ജ്യൂസിലെ മധുരവും പ്രശ്‌നമുണ്ടാക്കും. ഇവ ഒഴിവാക്കുന്നതാണ് നല്ലത്.


ച്യൂയിംഗ് ഗം ചവയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ഗ്യാസ് പ്രശ്‌നത്തിനുള്ള മറ്റൊരു പരിഹാരമാണ്. ഇത് ചവയ്ക്കുമ്പോള്‍ വയറ്റിലേക്ക് ഗ്യാസ് എത്തുകയാണ് ചെയ്യുന്നത്.
ഭക്ഷണം കഴിച്ച ശേഷം അല്‍പനേരം നടക്കുന്നത് ഗ്യാസ് ഒഴിവാക്കാനുള്ള പ്രധാന വഴിയാണ്. പ്രത്യേകിച്ചും അത്താഴം കഴിഞ്ഞാല്‍. ഇതുവഴി ദഹനം നല്ലപോലെ നടക്കും. ഇത് ഗ്യാസ് പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയും ചെയ്യും.


ഗ്രാമ്പൂ, പെരുഞ്ചീരകം, ഏലയ്ക്ക തുടങ്ങിയവ വായിലിട്ടു ചവയ്ക്കുന്നത് ഗ്യാസ് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് ദഹനരസങ്ങളെ ഉല്‍പാദിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യും.


ചൂടുവെള്ളം കുടിയ്ക്കുന്നതും ഗ്യാസ് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ഇതുവഴി വയറ്റില്‍ വായു ഉല്‍പാദിപ്പിക്കപ്പെടില്ല.

പുകവലി ഗ്യാസിനുള്ള ഒരു പ്രധാന കാരണമാണ്. ഈ ശീലമുള്ളവര്‍ ഇത് ഒഴിവാക്കുക. ആരോഗ്യവും നന്നാവും.

പയര്‍ വര്‍ഗങ്ങള്‍ കഴിയ്ക്കുമ്പോള്‍ ഗ്യാസ് ഉണ്ടാവുക സാധാരണമാണ്. ഇതൊഴിവാക്കാന്‍ ഇവ മുളപ്പിച്ചു കഴിയ്ക്കുന്നത് നല്ലതാണ്. ഇതിന്റെ പോഷകഗുണം വര്‍ദ്ധിക്കുകയും ചെയ്യും.

Post a Comment

 
Top