
ബാലന്‍സ് ചെയ്ത ഒരു ഭക്ഷണക്രമം ഹൃദയാരോഗ്യത്തിന് വളരെ പ്രധാനമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, നാരുകള്‍, നട്‌സ്, പ്രോട്ടീന്‍, ധാതുക്കള്‍, വൈറ്റമിനുകള്‍ എന്നിവയടങ്ങിയ ഭക്ഷണം വളരെ പ്രധാനം. വിവിധതരം സാധനങ്ങള്‍ മാറി മാറി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയെന്നതാണ് പ്രധാനം.
എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ആരോഗ്യത്തിന് ദോഷം വരുത്തും. ഇത് ഹൃദയത്തെ ബാധിക്കുന്ന ദുശീലങ്ങളാണെന്ന് ഓര്‍ക്കുക.
വ്യായാമം ഒരു ശീലമാക്കുക. ദിവസവും അര മണിക്കൂറെങ്കിലും കാര്‍ഡിയോ വ്യായാമങ്ങള്‍ ചെയ്യുക. ഹൃദയാരോഗ്യം മാത്രമല്ല, ശരീരത്തിന്റെ ആകെയുള്ള ആരോഗ്യവും മെച്ചപ്പെടും.
സ്‌ട്രെസ് കുറയ്‌ക്കേണ്ടത് വളരെ പ്രധാനം. ഇത് പല അസുഖങ്ങള്‍ക്കും വഴി വയ്ക്കുമെന്നു മാത്രമല്ല, ഹൃദയാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കു പോലും വഴി വയ്ക്കും. ഒന്നു മനസു തുറന്ന് ചിരിച്ചാല്‍ മതി, നിങ്ങളുടെ ഹൃദയാരോഗ്യം നന്നാവാന്‍.
Post a Comment