ശരീരത്തിന്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്ന ക്യാന്‍സറുകളില്‍ ഒന്നാണ് സ്‌കിന്‍ ക്യാന്‍സര്‍. ഇത് രണ്ടു തരമുണ്ട്, മെലാനോമ, നോണ്‍ മെലാനോമ എന്നിവയാണ് ഇവ. ഇതില്‍ കൂടുതല്‍ മാരകമായത് മെലാനോമ ക്യാന്‍സറാണ്. സ്‌കിന്‍ ക്യാന്‍സര്‍ എങ്ങനെ കണ്ടുപിടിക്കാനുള്ള വഴികള്‍ അറിയേണ്ടേ.

സ്‌കിന്‍ ക്യാന്‍സറിന്റെ തുടക്കം ചിലപ്പോള്‍ ചെറിയ കുത്തുകളോ കറുത്ത പാടുകളോ ആയിട്ടാകും. കാക്കാപ്പുള്ളി വരെ ചിലപ്പോള്‍ ഇതിന്റെ ലക്ഷണമാകാം. ഇത് പെട്ടെന്നൊരു ദിവസം വരികയാണെങ്കില്‍, അല്ലെങ്കില്‍ ഇതില്‍ നിന്നും ചോര വരികയാണെങ്കില്‍, പെട്ടെന്ന് ഇതിന്റെ വലിപ്പവും നിറവും മാറുകയാണെങ്കില്‍ ഇവയെ സ്‌കിന്‍ ക്യാന്‍സറെന്നു വേണമെങ്കില്‍ സംശയിക്കാം.
09 04 skin cancer symptoms സ്‌കിന്‍ ക്യാന്‍സര്‍ പ്രധാനമായും ചര്‍മത്തിന് പുറത്താണ് ഉണ്ടാവുക. ശരീരത്തില്‍ എവിടെയെങ്കിലും മുഴയോ മറ്റോ ഉണ്ടെങ്കില്‍ ഇത് ക്യാന്‍സര്‍ ലക്ഷണമായി സംശയിക്കാം.
ശരീരത്തിലെ ഫ്രക്കിള്‍സ്, മറുകുകള്‍ എന്നിവയ്ക്ക് പെട്ടെന്ന് വലിപ്പവ്യത്യാസമോ നിറംമാറ്റമോ ഉണ്ടെങ്കില്‍ സംശയിക്കാം. ഇവ ചിലപ്പോള്‍ മലിഗ്നന്റ് മെലാനോമ എന്ന ഗണത്തില്‍ പെടുന്നവയാകാം.
ശരീരത്തില്‍ കാണപ്പെടുന്ന ചുവന്ന തടിപ്പോ അലര്‍ജിയോ മാറാതിരിക്കുന്നതും ചിലപ്പോള്‍ സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണമാകാം.
എന്നാല്‍ മുകളില്‍ പറഞ്ഞ എല്ലാ ലക്ഷണങ്ങളും സ്‌കിന്‍ ക്യാന്‍സര്‍ ലക്ഷണങ്ങളുടെ മാത്രം ഗണത്തില്‍ പെടുത്തേണ്ടതില്ല. ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ചര്‍മരോഗ വിദഗ്ധനെ എത്രയും പെട്ടെന്ന്് സമീപിക്കുന്നതാണ് നല്ലത്.

Post a Comment

 
Top