ബീജങ്ങളുടെ എണ്ണക്കുറവ് പുരുഷ വന്ധ്യതയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. ബീജങ്ങളുടെ എണ്ണം കൂട്ടാനുള്ള ചില വഴികളെക്കുറിച്ച് അറിയൂ.
പുകവലി ഉപേക്ഷിക്കുകയെന്നത് വളരെ പ്രധാനം. പുകവലി ബീജങ്ങളുടെ എണ്ണത്തെ മാത്രമല്ല, ആയുസിനെയും നശിപ്പിക്കും. ബീജങ്ങളുടെ ജനിതക ഘടനയിലും പുകവലി മാറ്റങ്ങള്‍ ഉണ്ടാക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.
വ്യായാമം ചെയ്യുന്നതും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല, ബീജങ്ങളുടെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്. എന്നാല്‍ അമിത വ്യായാമം ഒഴിവാക്കണം.അമിതവണ്ണവും ചിലപ്പോഴെങ്കിലും ബീജങ്ങളുടെ എണ്ണക്കുറവിനു കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്. ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം നില നിര്‍ത്തുകയാണ് ഏറ്റവും നല്ലത്. എന്നാല്‍ ഒരു പരിധി വിട്ട് ശരീരഭാരം കുറയുന്നതും ബീജങ്ങളുടെ എണ്ണത്തെ ബാധിക്കും. ആരോഗ്യകരമായ ഭാരം ശരീരത്തിന് ഉണ്ടായിരിക്കണം.
നല്ല ഭക്ഷണവും പ്രധാനം. സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ബീജാരോഗ്യത്തിന് സഹായിക്കും. ബദാം, കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവയും നല്ലതാണ്.
വൈറ്റമിന്‍ എ, വൈറ്റമിന്‍ സി, വൈറ്റമിന്‍ ഇ എന്നിവയും ബീജങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷീസ് എന്നൊരു ഘടകം ബീജങ്ങളിലുണ്ട്. ഇവയുടെ അളവ് കൂടുന്നത് ബീജക്കുറവുണ്ടാക്കും. വൈറ്റമിനുകള്‍ ആര്‍ഒഎസ് അളവ് കുറയ്ക്കും.ചൂട് ബീജങ്ങളെ നശിപ്പിക്കും. മൊബൈല്‍ ഫോണ്‍ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിക്കാതിരിക്കുക. ലാപ്‌ടോപ്പ് മടിയില്‍ വച്ച് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ പുരുഷന്മാര്‍ക്ക് എടുക്കാവുന്ന മുന്‍കരുതലുകളാണ്.ആരോഗ്യകരമായ ലൈംഗികബന്ധവും ബീജങ്ങളുടെ എണ്ണക്കൂടുതലിന് കാരണമാകും. ബന്ധപ്പെടുന്നതിന്റെ ഇടവേള കൂടുന്നത് ബീജാരോഗ്യത്തെയും എണ്ണത്തെയും ബാധിക്കുമെന്നറിയുക.

Post a Comment

 
Top