പുരുഷവന്ധ്യതയ്ക്കുള്ള പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് ബീജങ്ങളുടെ എണ്ണത്തിലും ആരോഗ്യത്തിലുമുണ്ടാകുന്ന പ്രശ്‌നങ്ങള്‍. എന്നാല്‍ ചൂടുവെള്ളത്തില്‍ കുളി പുരുഷന് വന്ധ്യതയുണ്ടാക്കുമോയെന്നാണ് ചോദ്യം.08 06 Warm Bath Men Infertility ബീജോല്‍പാദനം നടക്കാന്‍ ചൂട് ദോഷം ചെയ്യുമെന്നത് ശരിയാണ്. അന്തരീക്ഷ താപനിലയില്‍ നിന്നും അല്‍പം താണ താപനിലയാണ് ബീജോല്‍പാദനത്തിനു നല്ലത്. വൃഷണങ്ങള്‍ ശരീരത്തിനു പുറത്തു സ്ഥിതി ചെയ്യുന്നതിന്റെ ശാസ്ത്രീയ വിശദീകരമായും ഇക്കാര്യം പറയാറുണ്ട്.
ബീജാരോഗ്യത്തിന് ഇറുകിയ അടിവസ്ത്രങ്ങള്‍ ദോഷം ചെയ്യുന്നുവെന്നു പറയുന്നതിന്റെ ഒരു കാരണം ഇതു തന്നെയാണ്.
ചൂടുവെള്ളം ദേഹത്തൊഴിച്ചു കുളിയ്ക്കുന്നത് വൃഷണങ്ങള്‍ക്ക് ദോഷമാണെന്നു പറഞ്ഞുകൂടാ. എന്നാല്‍ അധികം ചൂടുള്ള വെള്ളം ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.
ചൂടുവെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ വൃഷണങ്ങളില്‍ നേരിട്ട് ചൂടുവെള്ളം ഒഴിയ്ക്കാതിരിക്കുക. അതുപോലെ ചൂടുവെള്ളം നിറച്ച ബാത്ടബില്‍ ഇരിക്കുകയോ കിടക്കുകയോ ചെയ്യരുത്. ചൂടുവെള്ളത്തിലെ കുളി ഒരു സ്ഥിരം ശീലമാക്കാതിരിക്കുകയാണ് നല്ലത്.

Post a Comment

 
Top