സ്തന വലിപ്പം വര്‍ദ്ധിപ്പിക്കാന്‍ ഹോര്‍മോണ്‍ ചികിത്സയും ബ്രെസ്റ്റ് ഇംപ്ലാന്റേഷനുമടക്കമുള്ള മാര്‍ഗങ്ങള്‍ സ്ത്രീകള്‍ സ്വീകരിക്കാറുണ്ട്. അഴകളവുകളില്‍ മാറിടത്തിന് പ്രധാന സ്ഥാനമുണ്ടെന്നതു തന്നെയാണ് ഇത്തരം മാര്‍ഗങ്ങളിലേക്കു തിരിയുവാനുള്ള കാരണവും.

എന്നാല്‍ ഇത്തരം മാര്‍ഗങ്ങളിലേക്കു തിരിയും മുന്‍പ് പ്രകൃതി ദത്തമായ, ചെലവു കുറഞ്ഞ രീതികളിലൂടെ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ ഇതല്ലേ കൂടുതല്‍ നല്ലത്. ഇതിന് വ്യായാമം ഒരു വഴിയാണ്. മറ്റൊരു വഴിയാണ് ഭക്ഷണങ്ങള്‍.
സ്തനവലിപ്പം വര്‍ദ്ധിക്കാന്‍ പ്രത്യേകമായി ഭക്ഷണങ്ങള്‍ വാങ്ങിക്കഴിയ്ക്കണമെന്നില്ല, നാം കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ പലതും ഭംഗിയുള്ള മാറിടത്തിന് സഹായിക്കുന്നവ തന്നെ. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇതുവഴി സ്തനവളര്‍ച്ചയ്ക്കും ഇത്തരം ഭക്ഷണങ്ങള്‍ വഴിയൊരുക്കും. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

സ്തന വലിപ്പം വര്‍ദ്ധിപ്പിക്കാം

പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിക്കുന്നത് മാറിടങ്ങളുടെ വലിപ്പക്കുറവിനു കാരണമാകും. പച്ചക്കറികളും പഴവര്‍ങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ടെസ്‌റ്റോസ്റ്റിറോണ്‍ അളവു കുറയ്ക്കും. മാറിട വലിപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ബാര്‍ലി പോലുള്ള ധാന്യങ്ങളും ടെസ്‌റ്റോസ്റ്റിറോണ്‍ അളവു കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തവിടു കളയാത്ത ധാന്യങ്ങളും നല്ലതു തന്നെ.

ചിക്കനില്‍ ധാരാളം ഈസ്ട്രജനുണ്ട്. മാറിടങ്ങളുടെ സ്വാഭാവികവളര്‍ച്ചയെ സഹായിക്കുന്നതിന് ഇത് സഹായിക്കും

പാല്‍, തൈര് എന്നിവയും മാറിട വലിപ്പത്തിന് സഹായിക്കും.ഇവയില്‍ ധാരാളം ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. എല്ലാ തരം പാലുല്‍പന്നങ്ങളും ഈ ഗുണം നല്‍കും.
കിഡ്‌നി ബീന്‍സ്, ചുവന്ന പയര്‍, കറുത്ത പയര്‍ എന്നിവയെല്ലാം തന്നെ ഈസ്ട്രജന്‍ അളവ് കൂട്ടുന്ന ഭക്ഷണസാധനങ്ങളാണ്. ഫഌക്‌സ് സീഡുകളും ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ബ്രോമിന്‍, മാംഗനീസ് എന്നിവ സെക്‌സ് ഹോര്‍മോണുകളെ സഹായിക്കുന്ന ഘടകങ്ങളാണ്. ആപ്പിള്‍, വാള്‍നട്ട്, ബദാം, പെയര്‍, കക്കയിറച്ചി, ചോളം, ഇഞ്ചി, വെളുത്തുള്ളി എന്നിവയില്‍ ഇവ ധാരാളമുണ്ട്. സ്തനവളര്‍ച്ചയ്ക്ക് ഇത്തരം ഭക്ഷണങ്ങളും സഹായിക്കും.

ചെറി, സ്‌ട്രോബെറി, ബ്ലൂബെറി എന്നിവ മാറിട വലിപ്പത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളാണ്. ഇവ കഴിയ്ക്കുന്നതും ഗുണം ചെയ്യും

Post a Comment

 
Top