പുരുഷന്മാരെ സംബന്ധിച്ചിടത്തോളം പുരുഷഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ടെസ്റ്റോസ്റ്റിറോണ്‍ കേവലം മസിലിനോ അല്ലെങ്കില്‍ ലൈംഗികതയ്‌ക്കോ വേണ്ടി മാത്രമല്ല. ഇത് പുരുഷായുസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ടെസ്റ്റോസ്റ്റിറോണ്‍ അളവു കുറയുന്നത് ഹൃദയപ്രശ്‌നങ്ങള്‍, പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയടക്കമുള്ള രോഗങ്ങള്‍ വരുത്തി വയ്ക്കുമെന്നും തെളിഞ്ഞിട്ടുണ്ട്.
08 02 Ways Increase Male Hormone 1 ടെസ്‌റ്റോസ്റ്റിറോണ്‍ അളവു കൂട്ടാനും അങ്ങനെ ആരോഗ്യം സംരക്ഷിക്കാനും പുരുഷന്മാരെ സഹായിക്കുന്ന ചില വഴികളറിയൂ.
വയര്‍ ചാടാതെ സൂക്ഷിക്കുക. ഇവിടെ തടി കൂടുന്തോറും പുരുഷഹോര്‍മോണിന്റെ ഉല്‍പാദനം കുറയുമെന്ന് തെളിഞ്ഞിട്ടുണ്ട്. സിക്‌സ് പായ്ക്ക് എല്ലാവരിലുമുണ്ടെന്നതാണ് സത്യം. എന്നാല്‍ കൊഴുപ്പു കൂടുന്തോറും ഇത് ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് വയറു ചാടാതിരിക്കാനുള്ള ഭക്ഷണക്രമീകരണങ്ങളും വ്യായാമവും ചെയ്യുക. വയറ്റില്‍ കൊഴുപ്പടിയരുതെന്നത് പ്രധാനം.
കൈകാലുകളിലെ ശരീരഭംഗിയെ മാത്രമല്ലാ, പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെയും സഹായിക്കുന്നു. പുഷ് അപ്, പുള്‍ അപ് വ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതാണ്. ഭക്ഷണവും വളരെ പ്രധാനം തന്നെ. മുട്ട, ചിക്കന്‍, പാല്‍, പരിപ്പ് തുടങ്ങിയവ ഇത്തരം മസിലുകളുണ്ടാകാന്‍ നല്ലതാണ്. ചപ്പാത്തി, പഴം, ഓട്‌സ്, ഒലീവ് ഓയില്‍ എന്നിവയും വളരെ നല്ല ഭക്ഷണങ്ങളാണ്.
കൊഴുപ്പൊഴിവാക്കേണ്ടത് ആവശ്യം. എന്നാല്‍ നല്ല കൊഴുപ്പ് പുരുഷന് ആവശ്യമാണ്. പ്രോട്ടീനും പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തിന് പ്രധാനം. നട്‌സ്, പഴവര്‍ഗങ്ങള്‍, കടല എന്നിവ വളരെ നല്ലതാണ്.
ഓട്‌സ്, നട്‌സ്, മുട്ട എന്നിവ പുരുഷന്മാര്‍ പ്രാതലില്‍ ഉള്‍പ്പെടുത്തണം. ഉച്ചഭക്ഷണത്തില്‍ പരിപ്പ്, മത്സ്യം, തവിടു കളയാത്ത എന്നിവ ഉള്‍പ്പെടുത്തണം. രാത്രി ഭക്ഷണത്തില്‍ പനീര്‍, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താം.

Post a Comment

 
Top