അസുഖങ്ങള്‍ക്ക് മുന്നോടിയായി ശരീരം പലപ്പോഴും നിങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കും. എന്നാല്‍ പലരും ഇത് അവഗണിക്കുകയാണ് പതിവ്. ഇത് പലപ്പോഴും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്യും.ഇതുപോലെ ശരീരം മുന്നറിയിപ്പു നല്‍കുന്ന ഒരു അവസ്ഥയാണ് നെഞ്ചുവേദന. ഇത് പലരും ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങളായിക്കരുതി അവഗണിക്കുകയാണ് പതിവ്. ഇത് പലപ്പോഴും ഹൃദയാഘാത ലക്ഷണവുമാകാം. നെഞ്ചുവേദന എപ്പോഴൊക്കെയാണ്ഗൗരവമായി എടുക്കേണ്ടതെന്നു നോക്കൂ.
നെഞ്ചിന്റെ നടുവിലായി വേദന വരുന്നത് കൊറോണറി ധമനികളുടെ സങ്കോചം കാരണം ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്നതിന്റെ കാരണമാകാം. അന്‍ജൈന എന്നാണ് ഇത്തരം അവസ്ഥ അറിയപ്പെടുന്നത്.
ഈ വേദന ഇടതു കയ്യ്, കഴുത്ത്, താടിയെല്ലിന്റെ അടിഭാഗം തുടങ്ങിയ സ്ഥലങ്ങളിലേക്കു കൂടി വ്യാപിക്കാന്‍ സാധ്യതയുണ്ട്.
ഇതോടൊപ്പം നെഞ്ചിടിപ്പ് കൂടുക, ശ്വാസം മുട്ടുക, ദേഹം വിയര്‍ക്കുക, മനംപിരട്ടുക തുടങ്ങിയ തോന്നലുകളുമുണ്ടാകാം.
നൈട്രേറ്റ് ഗുളികകളാണ് സാധാരണ അന്‍ജൈനയ്ക്ക് പരിഹാരമായി നല്‍കാറ്.
എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ ആന്‍ജൈനയുടെ മാത്രമാകണമെന്നില്ല. ഹൃദയാഘാതത്തിനും ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെടാം.
ഇത്തരം ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ പെട്ടെന്നു തന്നെ ഡോക്ടറെ കണ്ട് മരുന്നു കഴിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

Post a Comment

 
Top