ബീജങ്ങളുടെ എണ്ണക്കുറവ് പല പുരുഷന്മാരിലും വന്ധ്യതയ്ക്കിടയാക്കുന്ന ഒരു കാരണമാണ്. ഒരു മില്ലിലിറ്റര്‍ ശുക്ലത്തില്‍ 20 മില്യന്‍ ബീജങ്ങളേക്കാള്‍ കുറവാണെങ്കില്‍ ഇതാണ് ബീജക്കുറവെന്നു പറയുക. അത് അണ്ഡ, ബീജ സംയോഗ സാധ്യത കുറയ്ക്കുന്ന ഒരു ഘടകമാണ്.
സ്ത്രീക്ക് ഗര്‍ഭധാരണ സംബന്ധമായ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നിട്ടും ഗര്‍ഭധാരണം നടക്കുന്നില്ലെങ്കില്‍ ബീജക്കുറവ് കാരണമായി സംശയിക്കാം. ലൈംഗികതാല്‍പര്യക്കുറവ്, ഉദ്ധാരണപ്രശ്‌നങ്ങള്‍ എന്നിവയും ബീജക്കുറവിന് കാരണമാകാം. വൃഷണങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള മുഴകള്‍, വേദന എന്നിവ ബീജക്കുറവു വരുത്തുന്ന കാരണങ്ങള്‍ തന്നെ.
35-40 വയസില്‍ കൂടുന്തോറും പുരുഷന്മാരില്‍ ബീജങ്ങളുടെ എണ്ണം സ്വാഭാവികമായും കുറയും. പുകവലി, മദ്യപാനം, ഡ്രഗ്‌സ് എന്നിവയുടെ ഉപയോഗം ബീജക്കുറവിന് കാരണമാകുന്ന ചില ഘടകങ്ങളാണ്. ചില രോഗങ്ങള്‍ക്കുള്ള മരുന്നുകളും ബീജക്കുറവിന് കാരണമാകുന്നതായി തെളിഞ്ഞിട്ടുണ്ട്.
അമിതവണ്ണം, ആവശ്യത്തിന് ശരീര തൂക്കമില്ലാതിരിക്കുക, അണുബാധ തുടങ്ങിയവയും ബീജക്കുറവിന് കാരണമാകുന്ന ഘടകങ്ങള്‍ തന്നെ.
വാസക്ടമി, ജന്മനാ ഉള്ള ചില അസുഖങ്ങള്‍ എന്നിവയും ബീജക്കുറവിന് കാരണമാകാറുണ്ട്.
ക്യാന്‍സറിനുള്ള റേഡിയേഷന്‍, ശസ്ത്രക്രിയ തുടങ്ങിയവ ബീജങ്ങളുടെ എണ്ണത്തില്‍ പ്രശ്‌നങ്ങള്‍ വരുത്തുന്ന മറ്റു ചില ഘടകങ്ങളാണ്.
മടിയില്‍ ലാപ്‌ടോപ്പ് വച്ച് ഉപയോഗിക്കുക, ചൂടു കൂടിയ കാലാവസ്ഥ, ദീര്‍ഘകാലം, ദീര്‍ഘനേരമുള്ള സൈക്കിള്‍ ചവിട്ട്, ബൈക്ക് ഓടിക്കുന്നത് തുടങ്ങിയവ ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്ന മറ്റു ഘടകങ്ങളാണ്.
സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയും ബീജക്കുറവിന് കാരണമാകാറുണ്ട്.
ഇവയില്‍ പലതിനും പരിഹാരമാര്‍ഗങ്ങളുമുണ്ടെന്നത് പലപ്പോഴും പ്രശ്‌നം ലഘൂകരിക്കുന്നു. ബീജക്കുറവിനുള്ള കാരണം കണ്ടെത്തിയാല്‍ ചികിത്സയും എളുപ്പമായിരിക്കും.

Post a Comment

 
Top