സാധാരണ തലവേദനയെന്നു സംശയിക്കുന്ന ലക്ഷണങ്ങളാണെന്നതാണ് ബ്രെയിന്‍ ട്യൂമറിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ട്യൂമറുകളില്‍ കൂടുതല്‍ അപകടകാരിയും ഇതു തന്നെ.
തലച്ചോറിന്റെ ഏതു ഭാഗത്തേയും ബാധിക്കാവുന്ന ക്യാന്‍സര്‍ എന്ന് ഇതിനെ പറയാം. കോശങ്ങള്‍ പടര്‍ന്ന് പെരുകുന്നത് തന്നെയാണ് ഇതിന്റെയും ലക്ഷണം. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാമെന്നത് ഈ രോഗം തിരിച്ചറിയേണ്ടതിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു.
09 01 Brain Tumor Symptoms സഹിക്കാന്‍ കഴിയാത്ത തലവേദന തന്നെയാണ് ബ്രെയിന്‍ ട്യൂമറിന്റെ ഏറ്റവും പ്രധാന ലക്ഷണം. ഈ വേദന ചിലപ്പോള്‍ കണ്ണുകള്‍ക്കു ചുറ്റിലേക്കും ഇറങ്ങും. പലപ്പോഴും ദൈനംദിന കാര്യങ്ങള്‍ക്കു പോലും കഴിയാത്ത വിധത്തിലുള്ള അസ്വസ്ഥത ബ്രെയിന്‍ ട്യൂമറുണ്ടാക്കും.
ചിലര്‍ക്ക് വെളിച്ചത്തോട് അസ്വസ്ഥതയുണ്ടാകും. ലൈറ്റ് ഫോബിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കണ്ണുകളിലേക്ക് വെളിച്ചം തുളച്ചിറങ്ങുന്നതായി അനുഭവപ്പെടും.
ചിലര്‍ക്ക് പെട്ടെന്ന് മൂഡുമാറ്റമുണ്ടാകും. ഈ രോഗമുള്ളവര്‍ ചിലപ്പോള്‍ പെട്ടെന്ന് സാധാരണ രീതിയില്‍ നിന്നും തികച്ചും വിഭിന്നമായി സംസാരിക്കുവാനും പെരുമാറാനും തുടങ്ങും. എന്നാല്‍ ഇതേക്കുറിച്ച് ഇവര്‍ ബോധവാന്മാരായിരിക്കില്ല.
ഓര്‍മ നഷ്ടപ്പെടുക, ചെറിയ കണക്കുകള്‍ വരെ കൂട്ടാന്‍ കഴിയാതിരിക്കുക, പെട്ടെന്ന് സ്ഥലകാലബോധം നഷ്ടപ്പെടുക എന്നതും ബ്രെയിന്‍ ട്യൂമര്‍ ലക്ഷണങ്ങള്‍ തന്നെയാണ്. ചിലര്‍ക്ക് തങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു വരെ തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ടാകാറുണ്ട്.
ഈ രോഗമുള്ള ചിലര്‍ക്കെങ്കിലും മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയവ അനുഭവപ്പെടാറുണ്ട്. വിശപ്പില്ലായ്മ, വായില്‍ ലോഹച്ചുവ അനുഭവപ്പെടുക എന്നിവയും ചില രോഗികളെങ്കിലും പരാതിപ്പെടുന്ന ലക്ഷണങ്ങളാണ്.
ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പൂര്‍ണമായും മാറ്റാവുന്ന രോഗമാണിത്. എന്നാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെന്നതാണ് ഈ രോഗത്തെ കൂടുതല്‍ ഭീകരമാക്കുന്നത്.

Post a Comment

 
Top