നെഞ്ചു വേദന പലര്‍ക്കും പല കാരണങ്ങളാലും അനുഭവപ്പെടാറുണ്ട്. ഹൃദയാഘാതം മുതല്‍ ഗ്യാസ് വരെയുള്ള പല രോഗങ്ങളുടേയും ലക്ഷണമാണിത്. സാധാരണ നെഞ്ചു വേദനയെ ചിലരെങ്കിലും ഹൃദയാഘാതമായി തെറ്റിദ്ധരിച്ചേക്കാം. എന്നാല്‍ ഹൃദയാഘാതത്തിന്റെയും ഒരു ലക്ഷണമാണ് നെഞ്ചുവേദന. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുമ്പോഴാണ് ഇത്തരം നെഞ്ചുവേദന വരുന്നത്.
ഹൃദയാഘാതത്തിന് നെഞ്ചില്‍ മാത്രമല്ല, ഷോള്‍ഡറിലും പുറംഭാഗത്തും വേദന വ്യാപിക്കുകയും ചെയ്യും.
08 21 Reasons For Chest Pain ഗ്യാസിനും ചിലപ്പോള്‍ നെഞ്ചില്‍ വേദന വരും. ഈസോഫാഗസിന്റെ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് ഇത്തരം നെഞ്ചുവേദന വരുന്നത്. ദഹനം ശരിയാകാതെ വരുമ്പോള്‍ ആസിഡുകള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ഇത് നെഞ്ചുവേദന വരുത്തുകയും ചെയ്യുന്നു.
ആന്‍ജിന എന്നൊരു അവസ്ഥയുമുണ്ട്. ഇവിടെ രക്തക്കുഴലുകള്‍ ചുരുങ്ങി ഹൃദയത്തിലേക്ക് രക്തപ്രവാഹം കുറയുകയാണ് ചെയ്യുന്നത്. ഇത്തരം അവസ്ഥയിലും നെഞ്ചുവേദനയുണ്ടാകാം.
പെപ്റ്റ്ക് അള്‍സര്‍ സാധാരണ വയറിനെയാണ് ബാധിക്കാറ്. എന്നാല്‍ ഇതും ചിലപ്പോള്‍ നെഞ്ചുവേദന വരുത്തും.
നെഞ്ചിന്റെ താഴ്ഭാഗത്തേക്കാണ് വേദനയെങ്കില്‍ ഇതിന് കാരണം പാന്‍ക്രിയാറ്റിസാണ്. കമഴ്ന്നു കിടക്കുമ്പോഴാണ് ഇത്തരം വേദന കൂടുതലാവുക.
ലംഗ്‌സിലുണ്ടാകുന്ന അണുബാധയും ചിലപ്പോള്‍ നെഞ്ചു വേദന വരുത്തും. ഇത്തരം അണുബാധ വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നെഞ്ചിന്റെ മറ്റു ഭാഗങ്ങളിലേക്കു പടരാന്‍ സാധ്യതയുമുണ്ട്.

Post a Comment

 
Top