ഒഴിവാക്കൂ, ഇത്തരം പ്രാതലുകള്‍  

ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുന്ന ഭക്ഷണമായിരിക്കണം ഒരാളുടെ ബ്രേക്ഫാസ്റ്റ്. ഇതുകൊണ്ടുതന്നെ പോഷകങ്ങള്‍ നിറഞ്ഞതായിരിക്കുകയും വേണം. ആരോഗ്യകരമായ പ്രാതല്‍ തെരഞ്ഞെക്കേണ്ടത് വളരെ പ്രധാനം.


എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചില പ്രാതലുകളുമുണ്ട്. എന്നാല്‍ ഇവ മിക്കവാറും അനാരോഗ്യകരമായിരിക്കും. ഇത്തരം അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ ഏതെന്നറിയൂ. ഇവ പ്രാതലായി ഉപയോഗിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. അല്ലെങ്കില്‍ ആരോഗ്യത്തിന് ദോഷം വരുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എളുപ്പത്തില്‍ ഉണ്ടാക്കാനാവുന്നതു കൊണ്ട് സാന്‍ഡ്്‌വിച്ച് പ്രഭാതഭക്ഷണത്തിന് ഏറെപ്പേര്‍ തെരഞ്ഞെടുക്കുന്ന ഒന്നാണ്. എന്നാല്‍ ഇതിലെ വെണ്ണയും നെയ്യും മറ്റും കൊഴുപ്പു വര്‍ദ്ധിപ്പിക്കുന്നു. സോഡിയത്തിന്റെ അംശവും ഇതില്‍ കൂടുതലാണ്. സാന്‍ഡ്‌വിച്ച് ഉണ്ടാക്കുകയാണെങ്കില്‍ കൊഴുപ്പുകുറഞ്ഞ നെയ്യും വെണ്ണയും കൊണ്ട് ഉണ്ടാക്കുക. ധാന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ബ്രഡും ലഭ്യമാണ്. ഇവയില്‍ പച്ചക്കറി ചേര്‍ത്താന്‍ നല്ല പ്രഭാതഭക്ഷണമായി.
ലളിതമായ ഭക്ഷണമെന്നു കരുതി മഫിനുകള്‍ പലരും പ്രഭാതഭക്ഷണത്തിന് തെരഞ്ഞെടുക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന വെണ്ണയും മാവും പഞ്ചസാരയും ഇത് കേക്കിനു തുല്യമായ ദോഷമാണ് ഉണ്ടാക്കുന്നത്. നൂഡില്‍സ് പ്രഭാതഭക്ഷണമായി തെരഞ്ഞെടുക്കുന്നവരുമുണ്ട്. ഇതും ജങ്ക് ഫുഡ് വിഭാഗത്തില്‍ പെടുന്നയാണ്. ഇതിലും സോഡിയം അടങ്ങിയിട്ടുമുണ്ട്. ജ്യൂസുകള്‍ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണെന്നാണ് ഏവരുടേയും ധാരണ. ജ്യൂസാക്കാതെ പഴവര്‍ഗങ്ങള്‍ അങ്ങനെതന്നെ കഴിക്കുന്നതാണ് നല്ലത്. പായ്ക്കറ്റ് ജ്യൂസുകള്‍ യാതൊരു കാരണവശാലും പ്രാതലില്‍ ഉള്‍പ്പെടുത്തരുത്. ബിസ്‌കറ്റ്, സ്‌നാക്‌സ് എന്നിവ എളുപ്പത്തിനു വേണ്ടി പ്രഭാതഭക്ഷണമാക്കുന്നവരുണ്ട്. ഇതും ആരോഗ്യത്തിന് വളരെയേറെ ദോഷം ചെയ്യുന്ന ഒന്നു തന്നെയാണ്.

Post a Comment

 
Top