ക്ഷയം ചെറുക്കാന്‍ വൈറ്റമിന്‍ ഡി സഹായിക്കുമെന്ന് പഠനറിപ്പോര്‍ട്ട്. ലണ്ടനിലെ ക്യുന്‍ മേരി സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
09 05 Vitamin D Helps Cure Tuberculosis ആന്റിബയോട്ടിക്‌സിനോടൊപ്പം വൈറ്റമിന്‍ ഡി കൂടി നല്‍കിയ ക്ഷയരോഗികള്‍ക്ക് മറ്റുള്ള രോഗികളേക്കാള്‍ വേഗത്തില്ഡ രോഗം മാറുന്നതായി തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്.
മരുന്നു മാത്രം നല്‍കിയ രോഗികള്‍ 36 ദിവസം കൊണ്ടാണ് ക്ഷയരോഗത്തില്‍ നിന്നും മുക്തി നേടിയത്. എന്നാല്‍ വൈറ്റമിന്‍ ഡി കൂടി മരുന്നിനൊപ്പം കഴിച്ച രോഗികള്‍ 23 ദിവസം കൊണ്ട് രോഗത്തില്‍ നിന്നും രക്ഷപ്പെട്ടു.
എന്നാല്‍ വൈറ്റമിന്‍ ഡി മാത്രം കഴിച്ചതു കൊണ്ട് കാര്യമുണ്ടാകില്ല. ഒപ്പം മരുന്നുകളും കഴിച്ചാലേ ക്ഷയത്തില്‍ നിന്ന് രക്ഷപ്പെടാനാകൂ.
എല്ലാ വര്‍ഷവും 1.5 മില്യണ്‍ ആളുകള്‍ ക്ഷയരോഗം കാരണം ലോകത്തെമ്പാടുമായി മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
ഭാവിയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് വൈറ്റമിന്‍ ഡിയുടെ സഹായത്തോടെ മോചനം നേടാമെന്നാണ് പഠനം നടത്തിയവരുടെ പ്രതീക്ഷ.

Post a Comment

 
Top