ബിപി മിക്കവാറും പേര്‍ക്കുള്ള ആരോഗ്യപ്രശ്‌നമാണ്. ബിപി കൂടുന്നതു മാത്രമല്ലാ, കുറയുന്നതും പ്രശ്‌നമുണ്ടാക്കും.
ബിപി രണ്ടു തരത്തിലാണുള്ളത്. സിസ്റ്റോളിക്, ഡയസ്‌റ്റോളിക് പ്രഷര്‍ എന്നിങ്ങനെ. 90-60 മുതല്‍ 120-80 വരെയുള്ള ബ്ലഡ് പ്രഷറാണ് സാധാരണ എന്നറിയപ്പെടുന്നത്. ഇതിന് മേലേയ്ക്കുള്ള ബിപി കൂടുതലായും താഴെയുള്ളത് കുറവായും പറയാം.
ലോ ബിപി പലപ്പോഴും പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കാറില്ലെന്നതാണ് വാസ്തവം. ഇതിന്റെ ലക്ഷണങ്ങളാകട്ടെ, ചിലപ്പോള്‍ ഹൃദയാഘാതമായി തെറ്റിദ്ധരിക്കപ്പെടാനും സാധ്യതയുണ്ട്.
08 22 Low Blood Pressure Reason Remedy ക്ഷീണം, തല ചുറ്റുക, നെഞ്ചുവേദന തുടങ്ങിയവ ലോ ബിപി ലക്ഷണങ്ങളാണ്. ബിപി സ്ഥിരമായി കുറയുകയാണെങ്കില്‍ കിഡ്‌നി, ലിവര്‍, ഹൃദയം, ലംഗ്‌സ്, തലച്ചോറ് എന്നിവയെ ബാധിക്കും.
ലോ ബിപിയ്ക്ക് പലവിധ കാരണങ്ങളുണ്ട്. ഛര്‍ദി, വ്യായാമം, പനി, അമിതവിയര്‍പ്പ് എന്നിവ കൊണ്ട് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഒരു കാരണമാണ്. ഹൃദയത്തില്‍ ബ്ലോക്ക് വരിക, ഹൃദയമിടിപ്പിന്റെ തോത് കുറയുക തുടങ്ങിയ കാരണങ്ങളും കുറഞ്ഞ ബിപിക്ക് ഇട വരുത്തും.
പാര്‍ക്കിന്‍സണ്‍സ് ഡിസീസ്, ഉദ്ധാരണക്കുറവ്, ഡിപ്രഷന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കഴിയ്ക്കുന്ന മരുന്നുകള്‍ ചിലപ്പോള്‍ ലോ ബിപി വരുത്താറുണ്ട്. മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം എന്നിവയും ലോ ബിപിക്കുള്ള മറ്റു ചില കാരണമങ്ങളാണ്.
ബിപി കുറയ്ക്കുന്നതിന് ഐവി ഫഌയിഡുകള്‍ ഗുണം ചെയ്യും. ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും. ബീറ്റ്‌റൂട്ട് ജ്യൂസ്, മള്‍ട്ടി വൈറ്റമിന്‍ സപ്ലിമെന്റുകള്‍, പ്രോട്ടീനുകള്‍ എന്നിവയും ലോ ബിപിക്കുള്ള പരിഹാരമാര്‍ഗങ്ങളാണ്. ഇവ രക്തപ്രവാഹം ശരിയായ തോതിലാക്കുകയും ബിപി കൃത്യമായ അളവില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.
ഉപ്പിന്റെ അംശം തീരെ കുറഞ്ഞുപോയാലും ബിപിയുണ്ടാകും. ഹൈ ബിപി ഉള്ളവരോട് ഉപ്പു കുറയ്ക്കാന്‍ പറയുമെങ്കിലും ബിപി കുറയുമ്പോള്‍ രക്ഷിക്കാന്‍ ചിലപ്പോള്‍ ഉപ്പ് സഹായിക്കും.

Post a Comment

 
Top