വേണെന്നു കരുതിയാലും മധുരത്തിലേക്കു തന്നെ കയ്യു പോകുന്നവരുണ്ട്. മധുരഭ്രമം നിയന്ത്രിക്കാനാവാത്തതിന് ചില കാരണങ്ങളുണ്ട്.
ശരീരത്തിലെ പ്രോട്ടീന്റെ അളവു കുറയുമ്പോള്‍ സ്വാഭാവികമായും മധുരം കഴിയ്ക്കാന്‍ ആഗ്രഹം തോന്നും. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി. അതുപോലെ ദിവസം മൂന്നു നേരം ഭക്ഷണമെന്നത് ആറുനേരം ചെറിയ അളവില്‍ കഴിയ്ക്കുക.
08 06 Ways Control Sweet Temptation വീട്ടില്‍ മധുരമുള്ള ഭക്ഷണസാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാതിരിക്കുക. ഇത് നിസാരമായി ചെയ്യാവുന്ന ഒന്നാണ്. കയ്യെത്തു ദൂരത്തുണ്ടെങ്കില്‍ എടുത്തു കഴിയ്ക്കാനുള്ള പ്രവണതയും കൂടും.
മധുരം കഴിയ്ക്കാന്‍ തോന്നുമ്പോള്‍ ഇഷ്ടമുള്ള മറ്റെന്തെങ്കിലും ചെയ്ത് ശ്രദ്ധ തിരിച്ചു വിടുക. ടിവി വയ്ക്കാം, പാട്ടു കേള്‍ക്കാം, ഇവയൊക്കെ മധുരത്തോടുള്ള ആ ശ്രദ്ധ തിരിക്കും.
മധുരം കഴിയ്ക്കണമെങ്കില്‍ പഴവര്‍ഗങ്ങളിലേക്കു തിരിയാം. മിക്കവാറും എല്ലാ പഴങ്ങളും മധുരമുള്ളതു തന്നെയാണ്. മധുരവും കഴിയ്ക്കാം, ആരോഗ്യവും നന്നാവും. അല്ലെങ്കില്‍ മധുരം ചേര്‍ക്കാതെ ഫ്രഷ് ജ്യൂസ് കുടിയ്ക്കാം.
ലോ ബിപി മധുരക്കൊതിക്കുള്ള ഒരു കാരണമാണ്. ബിപി എപ്പോഴും ക്രമത്തില്‍ നിര്‍ത്താന്‍ ശ്രദ്ധിക്കുക.
മധുരം ഒറ്റയടിക്ക് പാടെ ഉപേക്ഷിച്ചാല്‍ അതിനോടുള്ള ആര്‍ത്തി കൂടും. അളവ് അല്‍പാല്‍പമായി കുറച്ച് മുഴുവന്‍ നിയന്ത്രിക്കുക. വല്ലപ്പോഴും അല്‍പം മധുരവുമാകാം. ദോഷം ചെയ്യില്ല.

Post a Comment

 
Top