പ്രമേഹബാധിതര്‍ വര്‍ദ്ധിച്ചു വരുന്ന ഒരു സമൂഹമാണ് നമ്മുടേത്. ഭക്ഷണശീലങ്ങളും ജീവിതശീലങ്ങളുമെല്ലാം ഇതിന് കാരണമാായി പറയാം. പ്രമേഹബാധിതര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യത്തിലാണെന്നു പറയും. പ്രമേഹമുണ്ടെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ ഭക്ഷണത്തിന് നിയന്ത്രണങ്ങളായി, മധുരം വര്‍ജ്യമായി. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ചിലപ്പോഴെങ്കിലും പ്രമേഹസാധ്യത കൂട്ടുന്നതായി പരാതിയുമുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ ഏതെല്ലാം വിധത്തില്‍ നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഏതെല്ലാം ഭക്ഷണം കഴിയ്ക്കാം, എത്ര അളവില്‍ കഴിയ്ക്കാം എന്നെല്ലാം ഈ ഡയറ്റ് പ്രമേഹരോഗികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നു.

ഇന്ത്യന്‍ ഭക്ഷണരീതിയില്‍ അരിയുടെ ഉപയോഗം കൂടുതലാണ്. മൂന്നു നേരവും ചിലപ്പോള്‍ അതിലധികവും അരിയാഹാരം കഴിയ്ക്കുന്നവരുണ്ട്. അരിയുടെ ഉപയോഗം കുറയ്ക്കുകയെന്നതാണ് ഒരു വഴി. ഗോതമ്പ് പകരം ഉപയോഗിക്കാം. അരി നിര്‍ബന്ധമായവര്‍ തവിടു കളയാത്ത അരി ഉപയോഗിക്കുക.
എണ്ണ കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷണരീതിയാണ് നമ്മുടേത്. പ്രമേഹകാര്യങ്ങള്‍ വരുമ്പോള്‍ എണ്ണയുടെ ഉപയോഗം കഴിവതും കുറയ്ക്കുയെന്നതാണ് നല്ലത്. ഇത് പ്രമേഹവും കൊളസ്‌ട്രോളും വരുത്താന്‍ കാരണമാകും. ഒലീവ് ഓയില്‍ പോലുള്ളവ ഉപയോഗിക്കുന്നത് ഇതിനൊരു പരിഹാരമാണ്.
പരിപ്പ്, പയര്‍ വര്‍ഗങ്ങള്‍ ഇന്ത്യക്കാര്‍ ധാരാളം ഉപയോഗിക്കാറുണ്ട്. പ്രമേഹമുള്ളവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ നല്ല ഭക്ഷണങ്ങളാണിത്. ഇവ ശരീരത്തിന് ആവശ്യമുള്ള എല്ലാ പോഷകങ്ങളും നല്‍കുകയും ചെയ്യും.
പാവയ്ക്ക, ഉലുവയില പോലുള്ള കയ്പുള്ള പച്ചക്കറികള്‍ പ്രമേഹനിയന്ത്രണത്തിന് വളരെ സഹായകമാണ്. ഇവ രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണിത്.
തൈര് പ്രമേഹരോഗികള്‍ക്കു പറ്റിയ മറ്റൊരു ഭക്ഷണമാണ്. ഇതാവട്ടെ, ഇന്ത്യന്‍ ഭക്ഷണരീതിയിലെ ഒഴിവാക്കാനാവാത്ത ഒരു ഘടകവുമാണ്. കൊഴുപ്പു കുറഞ്ഞ തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന് ആവശ്യമുള്ള കാല്‍സ്യം ലഭ്യമാക്കും. മാത്രമല്ല, വയറിനും നല്ലതു തന്നെയാണ്.

Post a Comment

 
Top